ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാകിസ്ഥാന്‍

Posted on: December 19, 2014 12:46 pm | Last updated: December 19, 2014 at 10:52 pm

LAQVI.ഇസ്‌ലാമാബാദ്: കോടതി ജാമ്യം നല്‍കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഷക്കീര്‍ റഹ്മാന്‍ ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാകിസ്ഥാന്‍. ജാമ്യം നല്‍കിയതിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ലഖ്‌വിക്ക് ജാമ്യം നല്‍കിയതില്‍ ഇന്ത്യ പാകിസഥാനെ പ്രതിഷേധം അറിയിച്ചിരുന്നു.
വിവിധ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ ഫലമായാണ് പാകിസ്ഥാന്റെ തീരുമാനം. കഴിഞ്ഞ ബുധനാഴ്ചയാണ് ലഖ്‌വിക്ക് റാവല്‍പിണ്ടി കോടതി ജാമ്യം നല്‍കിയത്.

ALSO READ  പാക്കിസ്ഥാൻ താലിബാൻ നേതാവ്  മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യു എൻ