Connect with us

Palakkad

മുടപ്പല്ലൂര്‍ -മംഗലംഡാം റോഡ്: കോണ്‍ഗ്രസ് ഉപവാസ സമരം തുടങ്ങി

Published

|

Last Updated

വടക്കഞ്ചേരി: മുടപ്പല്ലൂര്‍-മംഗലംഡാം റോഡ് പണി തുടങ്ങണമെന്നാവശ്യപ്പെട്ട് വണ്ടാഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ 24മണിക്കൂര്‍ ഉപവാസസമരം തുടങ്ങി. കെ പി സി സി നിര്‍വാഹക സമിതിയംഗം വി സി കബീര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി കെ ചന്ദന്‍ അധ്യക്ഷത വഹിച്ചു. കെ എ ചന്ദ്രന്‍, പാളയംപ്രദീപ്, എ അബദുള്‍റഹ് മാന്‍, സി അരവിന്ദാക്ഷന്‍, പി എം ചന്ദ്രന്‍, കെ രാമകൃഷ്ണന്‍, റെജി കെ മാത്യു, ബാബുമാധവന്‍, ഡോ അര്‍സലാം നിസാം പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പര്‍ പി എച്ച് ഹസ്സന്റെ നേതൃത്വത്തില്‍ കെ ശശീന്ദ്രന്‍, കെ മോഹനന്‍, ആര്‍ സുരേഷ്, കെ എന്‍ സജീവ്, പി എച്ച് കബീര്‍, എസ് സജീവ്, എം ആര്‍ സുന്ദരന്‍, പ്രകാശന്‍, കെ പ്രമോദ് എന്നിവരാണ് ഉപവാസ സമരം നടത്തുന്നത്. മംഗലം ഡാം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2009ല്‍ തുടക്കം കുറിച്ചതാണ്. പലകാരണങ്ങളാല്‍ പണി നീണ്ട് പോയി.
2013 ഡിസംബര്‍31നകം പണി പൂര്‍ത്തീകരിക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയെ പ്രവര്‍ത്തിയില്‍ നിന്നും ഒഴിവാക്കി, 5.30 കോടി രൂപയാണ് നിര്‍മാണത്തിന് അനുവദിച്ചിരുന്നത്. 274 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന് അനുമതിക്കായ സമര്‍പ്പിച്ചു. എന്നാല്‍ നടപടികള്‍ ഒന്നുമായില്ല. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തുന്നത്.