പത്തു ബാറുകള്‍ക്ക് അഞ്ച് ദിവസത്തിനകം ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി

Posted on: December 19, 2014 12:14 pm | Last updated: December 19, 2014 at 10:52 pm

kerala-high-court_11കൊച്ചി: പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് അഞ്ച് ദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി. നികുതി വകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജനുവരി അഞ്ചിന് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു.
ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായിട്ടും സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്നാരോപിച്ച് ബാറുടമകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി ഉത്തരവ്. തീരുമാനം എടുക്കുന്നതിന് പത്ത് ദിവസത്തെ സമയം നല്‍കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഒമ്പത് ത്രീ സ്റ്റാര്‍ ബാറുകളും ഒരു ഫോര്‍ സ്റ്റാര്‍ ബാറും ഉള്‍പ്പെടെ പത്ത് ബാറുകള്‍ക്ക് ഈ മാസം 17നകം ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെയാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്.