Connect with us

Education

ഏകജാലക സംവിധാനം നിര്‍ത്തില്ല: വിദ്യാഭ്യാസമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഏകജാലക സംവിധാനം നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും എന്നാല്‍ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. 219 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ക്ക് 2015-16 അധ്യയന വര്‍ഷത്തേക്ക് താത്കാലിക പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഇക്കൊല്ലത്തെ പ്ലസ് വണ്‍ പ്രവേശന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്താകെ 31,652 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 2,102 ഉം എയ്ഡഡ് മേഖലയില്‍ 1,308 ഉം അണ്‍എയ്ഡഡ് മേഖലയില്‍ 28,242 ഉം സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ യൂനിവേഴ്‌സിറ്റികളില്‍ ഏകീകൃത അക്കാദമിക് കലണ്ടര്‍ ഏര്‍പ്പെടുത്തും. സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.