സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് പ്രധാനമന്ത്രിയെ കാണും

Posted on: December 18, 2014 8:23 pm | Last updated: December 18, 2014 at 9:30 pm

ganesh kumarകൊല്ലം:അഴിമതി ആരോപണങ്ങളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് ഗണേഷ്‌കുമാര്‍. താന്‍ ബി ജെ പിയിലേക്ക് പോകും എന്ന വാര്‍ത്ത ഗണേഷ് നിഷേധിച്ചു.
സഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നും ഗണേഷ് പറഞ്ഞു. സി ബി ഐ അന്വേഷണം നടത്തിയാല്‍ എന്റെ കയ്യിലുള്ള രേഖ ബോംബായി മാറും. കത്ത് കണ്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിന് കത്ത് ചോദിച്ചുവാങ്ങി എന്ന് പറയണം.
ആരോപണങ്ങള്‍ സംബന്ധിച്ച് ലോകായുക്തക്ക് തെളിവു നല്‍കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.