കൊടുവള്ളിയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും

Posted on: December 18, 2014 11:54 am | Last updated: December 18, 2014 at 11:54 am

കൊടുവള്ളി: നിയോജക മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ വകുപ്പ്മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലതല അവലോകനയോഗം തീരുമാനിച്ചു.
മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകള്‍, നബാര്‍ഡ്, മറ്റ് കേന്ദ്ര ഫണ്ടുകള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തി ബി എം ആന്‍ഡ് ബി സി ചെയ്ത് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും. പൊട്ടി തകര്‍ന്ന റോഡുകള്‍ ഉടന്‍ റിപ്പയര്‍ ചെയ്യും. പ്രധാനപ്പെട്ട സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.