ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചുകൊന്ന പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍

Posted on: December 18, 2014 12:52 am | Last updated: December 17, 2014 at 11:52 pm

ചെന്നൈ: ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതിന് അതേ സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവമെന്ന് ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു.
വെല്ലൂരില്‍ ഗുഡിയാത്തത്തിന് സമീപം കെ വി കുപ്പത്ത് ചൊവ്വാഴ്ചയാണ് 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതെന്ന് വെല്ലൂര്‍ പോലീസ് സുപ്രണ്ട് പി കെ സെന്തില്‍ കുമാരി അറിയിച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. കൂലിവേലക്കാരായ മാതാപിതാക്കളുടെ മകളാണ് പീഡനത്തിനിരയായത്. തിങ്കളാഴ്ച സ്‌കൂളില്‍ പോയ പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്താതിരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 15കാരനായ പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.