അറബി മാഗസിന്‍ മത്സരം മഅ്ദിന്‍ ദഅ്‌വാ കോളജിന് ഒന്നാം സ്ഥാനം

Posted on: December 18, 2014 12:46 am | Last updated: December 17, 2014 at 11:46 pm

കോഴിക്കോട്: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ സംഘടിപ്പിച്ച അറബി കൈയെഴുത്ത് മാഗസിന്‍ മത്സരത്തില്‍ മഅ്ദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സി മലപ്പുറം ഒന്നാം സ്ഥാനത്തിനര്‍ഹരായി. മഅ്ദിന്‍ അക്കാദമിയിലെ തന്നെ മറ്റൊരു സ്ഥാപനമായ ഹിഫഌ ദഅ്‌വാ കോളജ് രണ്ടാം സ്ഥാനത്തിനും അരീക്കോട് സിദ്ദീഖിയ്യ മജ്മഅ് ദഅ്‌വാ കോളജ് മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. 50 പേജില്‍ കവിയാത്ത കൈയെഴുത്ത് മാഗസിനാണ് മത്സരാര്‍ഥികള്‍ തയ്യാറാക്കിയത്. ഭാഷ, രൂപകല്‍പന, തിരഞ്ഞെടുത്ത വിഷയങ്ങള്‍, കൈയെഴുത്ത് എന്നീ വിഷയങ്ങളാണ് മൂല്യനിര്‍ണയത്തിന് പരിഗണിച്ചത്.