Connect with us

Kozhikode

കൂട്ടക്കുരുതികള്‍ ഇസ്‌ലാമിന്റെ മാനുഷിക ഭാവം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളത്: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

Published

|

Last Updated

DSC_0384

എസ് എസ് ഫ് മീലാദ് കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇസ്‌ലാമിന്റെ പേരില്‍ ചില സായുധവിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും കൂട്ടക്കുരുതികളും മതത്തിന്റെ മാനുഷികഭാവങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. തിരുനബിയുടെ സ്‌നേഹപരിസരം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നടത്തുന്ന മീലാദ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടുള്ള പ്രദേശങ്ങളില്‍ പോലും ഇതരമതവിശ്വാസികളുടെ നിലനില്‍ക്കാനുള്ള അവകാശം ഹനിക്കപ്പെടരുതെന്നാണ് ഇസ്‌ലാമിന്റെ താല്പര്യം. പ്രവാചകരുടെ കാലത്ത് അറേബ്യയിലുണ്ടായിരുന്ന ജൂത, ക്രൈസ്തവ വിശ്വാസികളോട് സ്വീകരിച്ച സമീപനം സൗഹൃദപരമായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ ക്രൂരമായ ഹത്യകള്‍ നടത്തുന്നവര്‍ പ്രവാചക മാതൃകകളെ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
കോഴിക്കോട് ടൗണ്‍ഹാൡ നടന്ന പരിപാടിയില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. അഹ്മദ് കുട്ടി ശിവപുരം, പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു. എന്‍ വി അബ്ദുറസാഖ് സഖാഫി, പി വി അഹ്മദ് കബീര്‍, വി പി എം ഇസ്ഹാഖ് സംബന്ധിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും എം അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.