സാനി പ്രദീപ് കലാതിലകം

Posted on: December 17, 2014 8:10 pm | Last updated: December 17, 2014 at 8:10 pm

IMG_0034ദുബൈ: രണ്ടു ദിവസമായി ദുബൈയില്‍ നടന്ന ജി എം എസ് വിസ്ഡം യൂത്ത് ഫെസ്റ്റിവലില്‍ ജൂനിയര്‍ വിഭാഗത്തില്‍ സാനി പ്രദീപ് കലാതിലകമായി. കവിതാ പാരായണം, കര്‍ണാട്ടിക് മ്യൂസിക്, മാപ്പിള പാട്ട്, ലളിതഗാനം, പ്രച്ഛന്നവേഷം എന്നിവയില്‍ സാനി സമ്മാനം നേടി. ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുച്ചുപ്പുടി ആചാര്യന്‍ ഉദയ കാന്ത് സാനിയെ കലാതിലക പട്ടം അണിയിച്ചു.
സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ സാനിക്ക് പൊന്നാട നല്‍കി. മുന്‍വര്‍ഷങ്ങളിലും യു എ ഇയില്‍ സംഘടിപിച്ച വിവിധ ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളില്‍ നാലു തവണ സാനി പ്രദീപ് കലാതിലകമായിട്ടുണ്ട്.