ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌സൈറ്റ്‌

Posted on: December 17, 2014 8:03 pm | Last updated: December 17, 2014 at 8:03 pm

gggഅബുദാബി: ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റ് ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.
www.uaeinnovation.ae എന്നതാണ് വിലാസം. ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ സമര്‍പിക്കാന്‍ ഉതകുന്ന തരത്തിലാണ് വെബ്‌സൈറ്റെന്ന് ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി നുഐമി അറിയിച്ചു. മധ്യ പൗരസ്ത്യ ദേശത്ത് ഇത്തരത്തിലൊന്ന് ആദ്യത്തേതാണ്.