അല്‍ ഐന്‍ മൃഗശാലയില്‍ വിന്റര്‍ ക്യാമ്പ്

Posted on: December 17, 2014 7:00 pm | Last updated: December 17, 2014 at 7:56 pm

അല്‍ ഐന്‍: കുട്ടികള്‍ക്കായി മൃഗശാലയില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അറേബ്യന്‍ ആര്‍ട്‌സ് വര്‍ക്ക്‌ഷോപ്പ്, അല്‍ ഖത്താറ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് സെന്റര്‍, ശൈഖ് സായിദ് ഡസേര്‍ട്ട് ലേണിംഗ് സെന്റര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്രയും വിന്റര്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. ജിറാഫ് ഉള്‍പെടെയുള്ള മൃഗങ്ങളുമായി അടുത്ത് പരിചയപ്പെടാനും മൃഗശാല ഉദ്യോഗസ്ഥരുമായി പ്രത്യേകിച്ചും മൃഗങ്ങളെ പരിപാലിക്കുന്നവരുമായി ആശയവിനിമയം നടത്താനും ക്യാമ്പിനോട് അനുബന്ധിച്ച് അവസരം ഒരുക്കിയിട്ടുണ്ട്.
എട്ടു മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിനോദയാത്രയും ഭക്ഷണവും ഉള്‍പെടെ ഒരു കുട്ടിക്ക് 300 ദിര്‍ഹമാണ് ഫീസ് ചുമത്തുക. ആദ്യ സെഷന്‍ 21 മുതല്‍ 25 വരെയായിരിക്കും നടക്കുക. രണ്ടാം സെഷന്‍ ജനുവരി നാലു മുതല്‍ എട്ട് വരെയായിരിക്കും. എല്ലാ സെഷനുകളും രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അല്‍ ഐന്‍ സൂവിന്റെ ഡിസ്‌കവറി ആന്‍ഡ് ലേണിംഗ് ഡിപാര്‍ട്ട്‌മെന്റിന്റെ 03-7811451 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ലറൗരമശേീി@മഹമശി്വീീ.മല. എന്ന സൈറ്റിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നാളെയാണ് രജിസ്‌ട്രേഷനുള്ള അവസാന ദിവസം.