Connect with us

Palakkad

ലോക്കോ പൈലറ്റുമാരുടെ കുറവ് ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുന്നു

Published

|

Last Updated

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ലോക്കോ പൈലറ്റുമാരുടെ കുറവ് പരിഹരിക്കാന്‍ നടപടിയില്ലാത്തത് ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുന്നു. റെയില്‍വേയുടെ കണക്ക് പ്രാകരം മാത്രം ഡിവിഷന് കീഴില്‍ വിവിധയിടങ്ങളിലായി ലോക്കോ പൈലറ്റുമാരുടെ 18 ശതമാനം ഒഴിവുകളുണ്ട്.
ഇതിനിടയില്‍ എണ്ണത്തിലെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോക്കോ പൈലറ്റ് സംഘടന ഇന്നലെ മുതല്‍ സമരം തുടങ്ങി. ദക്ഷിണ റെയില്‍വേയിലെ എല്ലാ ഡിവിഷനുകളിലും ലോക്കോ പൈലറ്റുമാരുടെ കുറവുണ്ടെങ്കിലും പാലക്കാട് ഡിവിഷനിലാണ് ഒഴിവുകള്‍ ഏറ്റവും കൂടുതലുള്ളത്.
റെയില്‍വേയുടെ തന്നെ കണക്കനുസരിച്ച് നിലവില്‍ പാലക്കാട് ഡിവിഷനില്‍ 18 ശതമാനം ഒഴിവുകളുണ്ട്. ഡിവിഷന് കീഴില്‍ മംഗലാപുരത്ത് നിന്നും പാലക്കാട് നിന്നും കോഴിക്കോട് നിന്നും ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന വണ്ടികളോടിക്കാന്‍ ആകെയുള്ളത് 450 ഓളം ലോക്കോ പൈലറ്റുമാര്‍ മാത്രമാണ്. ഇവരെ ഉപയോഗിച്ച് തന്നെ സ്‌പെഷ്യല്‍ ട്രെയിനുകളും പ്രതിവാര വണ്ടികളും ഓടിക്കേണ്ടി വരുന്നത് വലിയ തലവേദനയുണ്ടാക്കുന്നുണ്ട് അധികൃതര്‍ക്ക്. ഇത് അധിക ഭാരമുണ്ടാക്കുന്നുവെന്നാരോപിച്ച് ലോകോ പൈലറ്റുമാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ആവശ്യത്തിന് ലോകോ പൈലറ്റുമാരെ നിയമിക്കണമെന്നാണ് ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്‍ മുന്നോട്ട് വക്കുന്ന പ്രധാന ആവശ്യം.
ഈ ആവശ്യമുന്നയിച്ച് പാലക്കാട് ഡിവിഷന് കീഴില്‍ സമരം നടത്തുന്നത്. ലോക്കോ പൈലറ്റുമാര്‍. ഇപ്പോള്‍ തന്നെ ലോകോ പൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായ പ്രശ്‌നമുണ്ടാക്കുന്നതിനിടയില്‍ ജീവനക്കാര്‍ സമരം കൂടി നടത്തിയാല്‍ അത് തീവണ്ടി ഗതാഗതത്തെ വരെ ബാധിക്കാനിടയുണ്ട്.