സരിതാ ദേവിക്ക് വിലക്ക്

Posted on: December 17, 2014 12:29 pm | Last updated: December 18, 2014 at 12:22 am

saritha deviന്യൂഡല്‍ഹി: ബോക്‌സിങ് താരം സരിതാ ദേവിക്ക് ഒരു വര്‍ഷത്തെ വിലക്ക്. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിരസിച്ചതിനാണ് വിലക്ക്. 1000 സ്വിസ് ഫ്രാങ്ക് പിഴ അടക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ കൊറിയന്‍ താരത്തോട് സരിത തോറ്റിരുന്നു. മത്സരത്തില്‍ റഫറിമാര്‍ പക്ഷപാതിത്വം കാണിച്ചെന്നാരോപിച്ച് സരിത മെഡല്‍ സ്വീകരിച്ചില്ല. പിന്നീട് സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സരിത മെഡല്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം മെഡല്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ വിലക്ക് നീക്കുമെന്നാണ് കരുതിയിരുന്നത്.