മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടുത്ത മാസം

Posted on: December 17, 2014 12:27 am | Last updated: December 16, 2014 at 11:28 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സൗകര്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടുത്ത മാസം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. അടുത്ത ഘട്ടമായി മറ്റു മെഡിക്കല്‍ കോളജുകളിലും ഈ സൗകര്യം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യബെനവലന്റ് പദ്ധതി ഒറ്റത്തവണ ചികിത്സാ പദ്ധതിയായതിനാല്‍ തുടര്‍സഹായം നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു കാരുണ്യാലോട്ടറികളില്‍ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നത്. എന്നാല്‍ ചികിത്സാചെലവ് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ലോട്ടറിയില്‍ നിന്നുള്ള വരുമാനം തികയുന്നില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.