ദേളി: മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം സമാപ്പിച്ചു. നൂറുല്‍ ഉലമാ എം എ അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ‘കൃത്രിമ ഗര്‍ഭ ധാരണവും ദത്ത് പുത്ര സമ്പ്രദായവും’ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്്‌ലിയാര്‍ ക്ലാസടുത്തു. പണ്ഡിത സംഗമത്തില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതവഹിച്ചു. വൈകുന്നേരം നടന്ന ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയില്‍ നൂറുല്‍ ഉലമാ എം എ അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഉബൈദുല്ലാഹി സഅദി, ഇസ്മായില്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്്ദുല്ല സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.