ചുബനസമരം സമൂഹത്തിനാകെ നാണക്കേടാണെന്ന് ഹൈക്കോടതി

Posted on: December 16, 2014 7:00 pm | Last updated: December 16, 2014 at 7:00 pm

kiss of love2കൊച്ചി: ചുംബനസമരം സദാചാര വിരുദ്ധമാണെന്നും സമൂഹത്തിനാകെ നാണക്കെടാണെന്നും ഹൈക്കോടതി. സദാചാര പൊലീസിങ്ങിന്റെ പേരില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കോഴിക്കോട് ഡൗണ്‍ ഹില്‍ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. ഹോട്ടല്‍ അടിച്ചുതകര്‍ത്തതാണ് സമരത്തിന് കാരണമായതെന്നും കോടതി പറഞ്ഞു.

ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.