കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ മൂന്നാമത്

Posted on: December 16, 2014 3:18 pm | Last updated: December 17, 2014 at 12:25 am

rupee

കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ മൂന്നാമത്
വിഷിങ്ടണ്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചതില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2012ല്‍ മാത്രം ആറു ലക്ഷം കോടി രൂപയുടെ (94.76 ബില്യന്‍ ഡോളര്‍) കള്ളപ്പണം ഇന്ത്യ വിദേശത്ത് നിക്ഷേപിച്ചു. 249.57 ബില്യന്‍ ഡോളര്‍ നിക്ഷേപവുമായി ചൈനയാണ് ഒന്നാമത്. 122.86 ബില്യന്‍ നിക്ഷേപിച്ച റഷ്യ രണ്ടാമതും. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയാണ് കള്ളപ്പണ നിക്ഷേപങ്ങളുടെ കണക്ക് പുറത്തുവിട്ടത്.
2003 മുതല്‍ 2012വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 28 ലക്ഷം കോടിയ രൂപയാണ് വിദേശ ബാങ്കുകളിലേക്ക് ഒഴുകിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് കള്ളപ്പണ നിക്ഷേപത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായത്. നികുതി വെട്ടിപ്പ്, അഴിമതി, കുറ്റകൃത്യം തുടങ്ങിയവ വഴിയാണ് കള്ളപ്പണം വര്‍ധിക്കുന്നത്.
2003 മുതല്‍ 2012വരെ 991.2 ബില്യന്‍ ഡോളറാണ് കള്ളപ്പണമായി നിക്ഷേപിക്കപ്പെട്ടത്. ഇതില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു.