ക്രിസ്മസ് പുതുവത്സര സീസണ്‍ വിപണി ലക്ഷ്യമിട്ട് മികച്ച ഓഫറുകളുമായി ഔഡി. ഈ വര്‍ഷം ഇന്ത്യയില്‍ പതിനായിരത്തോളം വാഹനങ്ങള്‍ വിറ്റഴിച്ചതിന്റെ ആഘോഷം കൂടിയായാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ ഇന്‍ഷുറന്‍സ്, റജിസ്‌ട്രേഷന്‍ എന്നിവയാണ് ‘എ ഫോര്‍, ‘എ സിക്‌സ്, ‘ക്യു ത്രീ എന്നിവയ്ക്ക് ഔഡി ഇന്ത്യ നല്‍കുന്ന പ്രധാന ഇളവ്.
ഷോറൂം വിലക്കൊപ്പം അക്‌സസറികളുടെ വിലയും ഒക്ട്‌റോയ് നിരക്കും നല്‍കി ഈ കാറുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
ഇതോടൊപ്പം മൂന്നു വര്‍ഷ കാലാവധിയുള്ള സര്‍വീസ് വാറന്റിയും റോഡ്‌സൈഡ് അസിസ്റ്റന്‍സും ഔഡി ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്; ഈ ഇളവ് പക്ഷേ ഓരോ മോഡലിന്റെയും ആദ്യത്തെ 100 ബുക്കിംഗുകള്‍ക്കു മാത്രമാണു ബാധകമാവുക.