തലസ്ഥാനത്ത് ജനുവരി 13ന് സൈക്കിള്‍ സവാരി

Posted on: December 15, 2014 5:16 pm | Last updated: December 15, 2014 at 5:16 pm

cycleഅബുദാബി: ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം ജനുവരി 13ന് അബുദാബിയില്‍ സൈക്കിള്‍ സവാരി സംഘടിപ്പിക്കും. അടുത്തിടെ ആരംഭിച്ച, ആരോഗ്യം ഉറപ്പാക്കിയുള്ള ജീവിതമെന്ന, അബുദാബി സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യ കാര്യത്തില്‍ ജനങ്ങള്‍ ഉപേക്ഷ കാണിക്കരുതെന്ന് അബുദാബി കിരീടാവകാശിയും സായുധ സേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേരത്തെ വ്യക്താമിയിരുന്നു. പതിവായി വ്യായാമം ചെയ്യുന്നതില്‍ നിന്നു നാം വിട്ടുനില്‍ക്കരുത്. സമയമില്ലെന്ന് പഴിച്ച് ആരോഗ്യം നശിപ്പിക്കരുത്. വ്യായാമത്തിലൂടെ ജീവിതത്തെയും ആരോഗ്യത്തെയും പുതുക്കി പണിയാന്‍ സാധിക്കുമെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചിരുന്നു. ഈ ദിശയിലുള്ള പ്രധാന ചുവടുവെപ്പാവും 13ന് നടക്കുന്ന സൈക്കിള്‍ സവാരി.