ന്യൂഡല്‍ഹി: സിഡ്‌നിയില്‍ കോഫിഷോപ്പില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഫോസിസ് ജീവനക്കാരനായ ആന്ധ്രാ സ്വദേശിയാണ് ബന്ദിയായത്.
അതേസമയം ബന്ദികളില്‍ നിന്ന് അഞ്ചുപേര്‍ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്ന് ജീവനക്കാരും രണ്ട് ഉപഭോക്താക്കളുമാണ് രക്ഷപ്പെട്ടത്. പൊലീസ് ഇവരുടെ മൊഴി എടുക്കുകയാണ്. എത്രപേര്‍ ഷോപ്പിനുള്ളിലുണ്ടെന്ന് വ്യക്തമായിട്ടില്ല.