Connect with us

Palakkad

വ്യാപാരി സമൂഹം സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തണം: റഹമത്തുല്ല സഖാഫി

Published

|

Last Updated

പാലക്കാട്: വ്യാപാരം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തൊഴിലായി കാണാന്‍ വ്യാപാരസമൂഹം മുന്നോട്ട് വരണമെന്ന് റഹ് മത്തുല്ല സഖാഫി എളമരം അഭിപ്രായപ്പെട്ടു.സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എലൈറ്റ് അസംബ്ലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തുന്ന വ്യാപാരികള്‍ക്കേ ജീവിതത്തില്‍ വിജയിക്കാന്‍ സാധ്യമാകുകയുള്ളു. ലാഭത്തിനായി കള്ളവും ചതിയും നടത്തിയാല്‍ താല്‍ക്കാലിക സുഖം ലഭിക്കുമെങ്കിലും ജീവിതാന്ത്യത്തില്‍ ദുംഖിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്പത്തിനേക്കാള്‍ ആരോഗ്യവും സമയവുമാണ് വ്യാപാരിക്ക് മൂലധനമായി വേണ്ടത്. അല്ലാതെ പണം കൊയ്യുന്നതിനായി കച്ചവടത്തെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സമയം വ്യാപാരത്തിന് മാത്രം ചെവഴിക്കാതെ ദീനിപ്രവര്‍ത്തനം കൂടി നടത്തിയാല്‍ നന്മയിലേക്ക് വഴി തുറക്കുകയും അത് വഴി പരലോക മോക്ഷം ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കച്ചവടം സമ്പാദ്യത്തിന് മാത്രം മാര്‍ഗ്ഗമാക്കാതെ ദീനപ്രവര്‍ത്തനവും സഹായവും ചെയ്യുന്നതിന് ഉപകാരപ്പെടുത്തണം. യു എ മുബാറക് സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, കബീര്‍ വെണ്ണക്കര, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ ഉണ്ണീന്‍കുട്ടി സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി, സുലൈമാന്‍ ചുണ്ടമ്പറ്റ, എം നാസര്‍ സഖാഫി, അശറഫ് മമ്പാട് പങ്കെടുത്തു

Latest