Connect with us

Wayanad

ഊര്‍ജ സംരക്ഷണം ഉറപ്പാക്കുന്ന നിര്‍മാണ രീതികള്‍ പ്രചരിപ്പിക്കണം: ജി ശങ്കര്‍

Published

|

Last Updated

കല്‍പ്പറ്റ: ചെലവ് കുറഞ്ഞതും ഊര്‍ജ സംരക്ഷണം ഉറപ്പാക്കുന്നതുമായ നിര്‍മാണ രീതികള്‍ സമൂഹമധ്യത്തില്‍ പ്രചരിപ്പിക്കണം. വയനാടിന്റെ പ്രകൃതിയും ഭംഗിയും നിലനിര്‍ത്തുന്ന രീതിയിലുള്ള വാസ്തു ശില്‍പ മാതൃകകള്‍ സൃഷ്ടിക്കപ്പെടണം. പ്രത്യേകിച്ച് ആദിവാസി സമൂഹത്തിനും മറ്റും ഉപകാരപ്രദമായകുന്ന രീതിയിലുള്ള ഭവന നിര്‍മാണ രീതികള്‍ പ്രചരിപ്പിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരിച്ച് ഒരു പരിശീലനകളരിക്ക് വേദിയൊരുക്കണം. ലോകത്ത് എല്ലാ രാജ്യങ്ങളിലും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ചോര്‍ച്ചയുണ്ട്ý്. എന്തുകൊണ്ട്്. ഓടിട്ട കെട്ടിട നിര്‍മാണത്തിലേക്ക് ജനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മണ്ണ്, മുള, കുമ്മായം എന്നിവ കൊണ്ടനിര്‍മിക്കുന്ന വീടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കും. അര സെന്റിലും വീടുവെക്കാം. മൂന്ന് ദശാബ്ദങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്മശ്രീ ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ലെന്‍സ്‌ഫെഡ് നടത്തുന്ന വസ്തുവം പരിപാടിയിലെ സെമിനാറില്‍ ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍ ബിജോയ് ആന്റണി അധ്യക്ഷത വഹിച്ചു. പി ആര്‍ ഒ കെ ആര്‍ മണിശങ്കര്‍ വിഷയാവതരണം നടത്തി. മുഹമ്മദ് ഇക്ബാല്‍,സുകുമാരന്‍ പുല്‍പള്ളി, ജില്ലാ പ്രസിഡന്റ് രഘുനന്ദന്‍, കെ ആര്‍ പ്രജീഷ്, ബിജുകുമാര്‍, സിബിന്‍സണ്‍ എന്നിവര്‍ സംസാരിച്ചു. കെ സുരേന്ദ്രന്‍ സ്വാഗതവും ബെന്നി നന്ദിയും പറഞ്ഞു.