മര്‍കസിന് ഐ എസ് ഒ 9001 അംഗീകാരം

Posted on: December 14, 2014 11:26 pm | Last updated: December 14, 2014 at 11:26 pm

markazകോഴിക്കോട്: വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തെ മര്‍കസിന്റെ സേവനങ്ങള്‍ക്ക് മറ്റൊരു അംഗീകാരം കൂടെ. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും മാനവിക, ജീവകാരുണ്യ രംഗത്തെ മികവുറ്റ സേവനത്തിനുമാണ് ക്വാളിറ്റി മാനേജ്‌മെന്റിനുള്ള ലോകോത്തര അക്രഡിറ്റേഷന്‍ JASAN2 ന്റെ ISO 9001 അംഗീകാരം മര്‍കസിന് ലഭിച്ചത്. ബാക് ടു സ്‌കൂള്‍ പരിപാടിയുടെ സമാപനചടങ്ങില്‍ എം എല്‍ എമാരായ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, കെ ടി ജലീല്‍ എന്നിവരില്‍ നിന്നും മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസിഅംഗീകാരപത്രം ഏറ്റുവാങ്ങി.

ALSO READ  മര്‍ച്ചന്റ്‌സ് ചേംബര്‍ ഇന്റര്‍നാഷനല്‍ സെമിനാര്‍ സമാപിച്ചു