തൊഴിലാളി ക്ഷാമം: വിളഞ്ഞ നെല്ല് വയലുകളില്‍ വീണു നശിക്കുന്നു

Posted on: December 14, 2014 10:53 am | Last updated: December 14, 2014 at 10:53 am

കൂറ്റനാട്: തൊഴിലാളികളെ കിട്ടാനില്ല. വിളഞ്ഞ നെല്‍ കുലകള്‍ വയലുകളില്‍ വീണു നശിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴ കര്‍ഷകരെ ആശങ്കയിലാകുന്നു. കാര്‍ഷിക തൊഴില്‍ മേഖലയില്‍ മലയാളികള്‍ പണ്ടു മുതലെ അരിവാള്‍ ഇറയത്ത് വെച്ച് പിന്തിരിഞ്ഞെങ്കിലും ബങ്കാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് വയലുകളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ക്കും തിരക്കായതാണ് കൊയ്ത്തു വെഴുകി നെല്‍ കൃഷി വിളഞ്ഞ് വയലുകളില്‍ അമരാന്‍ കാരണമായത്. കൂട്ടത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ഇടക്കിടെ ഉണ്ടായ ചാറ്റല്‍മഴ കര്‍ഷകരുടെ മനസ്സില്‍ ഇടിത്തിയായി മാറിയിട്ടുണ്ട്. തൃത്താല മേഖലയിലെ കോട്ടപ്പാടം, പട്ടിത്തറ, കക്കാട്ടിരി തുടങ്ങിയ പ്രദേശത്തെ നൂറുകണക്കിന് ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയാണ് വീണു നശിക്കുന്നത്.