രാമനാട്ടുകര ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞ് 11 പേര്‍ക്ക് പരുക്ക്

Posted on: December 14, 2014 10:43 am | Last updated: December 14, 2014 at 10:43 am

രാമനാട്ടുകര: ദേശീയപാതയില്‍ മിനി ബസ് മറിഞ്ഞ് പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ എയര്‍ പോര്‍ട്ട് റോഡില്‍ പുളിച്ചോട് വളവിന് സമീപമാണ് അപകടം. ആരുടേയും പരുക്ക് ഗുരുതരമല്ല.
കൊണ്ടോട്ടിയില്‍ നിന്ന് ബേപ്പൂരിലേക്ക് വരികയായിരുന്ന ബിസ്മി ബസ്സ് എതിര്‍ ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറിനെ രക്ഷിക്കുന്നതിനിടെ റോഡ് അരികിലെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞ് താഴോട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പരുക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഫിത കള്ളിതൊടി, റാണി പുളിക്കല്‍, ഖദീജ കല്ലായി, അബ്ദുല്‍ ഖാദര്‍ പെരിങ്ങാവ്, ആലികോയ ഹാജി മണ്ണൂര്‍, ശാമിനി ചെലൂപാടം, മുഹമ്മദ് ഷാ ചേലേമ്പ്ര, സാബിറ കുണ്ടായിതോട്, നാഫിന, റിന്‌സീന കൊളത്തറ, ഫര്‍സാന കൊളത്തറ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.