മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ചെന്നിത്തല

Posted on: December 13, 2014 9:52 am | Last updated: December 13, 2014 at 6:03 pm

chennithalaകോഴിക്കോട്: ധനമന്ത്രി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്. അദ്ദേഹത്തിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട. കേസെടുക്കും മുമ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിമാരോട് അഭിപ്രായം ചോദിക്കുന്ന കീഴ്‌വഴക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കെ എം മാണിയുമായി ഇന്നലെ ചെന്നിത്തല നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു.

ALSO READ  അനന്തരം, ഹിന്ദുത്വ വര്‍ഗീയതയെ ഒളിച്ചുകടത്തും