Connect with us

Gulf

ദുബൈ പോലീസ് സേവനങ്ങള്‍ക്കെതിരെ 687 പരാതികള്‍

Published

|

Last Updated

ദുബൈ: നടപ്പുവര്‍ഷം ആദ്യ ഒമ്പത് മാസങ്ങള്‍ക്കിടയില്‍ ദുബൈ പോലീസിന്റെ സേവനങ്ങള്‍ക്കെതിരെ 687 പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ദുബൈ പോലീസിലെ തന്നെ മനുഷ്യാവകാശ വിഭാഗത്തിലാണ് ഇത്രയും പരാതികള്‍ ലഭിച്ചത്.
പോലീസ് നല്‍കിയ സേവനങ്ങള്‍ക്കെതിരെയും ഉദ്യോഗസ്ഥരുടെ സമീപനങ്ങള്‍ക്കെതിരെയുമാണ് പൊതുജനങ്ങള്‍ മനുഷ്യാവകാശ വിഭാഗത്തില്‍ പരാതിയുമായെത്തിയത്. ലഭിച്ച 687 പരാതികളെക്കുറിച്ചും അന്വേഷണം നടത്തിയതായി മനുഷ്യാവകാശ വിഭാഗം തലവന്‍ മേജര്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ വ്യക്തമാക്കി.
പരാതികളില്‍ 92 എണ്ണം മാത്രമാണ് ശരിയായിട്ടുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് മേജര്‍ അല്‍ മര്‍ അറിയിച്ചു. ബാക്കിയുള്ള പരാതികളെല്ലാം അടിസ്ഥാന രഹിതമായവയായിരുന്നു. പോലീസ് നടപടികളെക്കുറിച്ചും നിയമ വ്യവസ്ഥകളെക്കുറിച്ചും പരാതിക്കാര്‍ക്കുള്ള അജ്ഞതയാണ് പലതിലും പരാതിക്ക് കാരണമായിട്ടുള്ളത്, അദ്ദേഹം വ്യക്തമാക്കി. ദുബൈയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളാണ് ചിലര്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ മുമ്പില്‍ പരാതിപ്പെട്ടത്.

Latest