ഐസി കടവ് പാലം ഉദ്ഘാടനവും പൊള്ളംപാറ പാലം ശിലാസ്ഥാപനവും നാളെ

Posted on: December 12, 2014 9:17 am | Last updated: December 12, 2014 at 9:17 am

മാനന്തവാടി: നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഐസി കടവ് പാലത്തിന്റെ ഉദ്ഘാടനവും പൊള്ളംപാറ പാലത്തിന്റെ ശിലാസ്ഥാപനവും നാളെ വൈകിട്ട് മൂന്നിന് ഐസി കടവ് പാലം പരിസരത്ത് പൊതുമരാമത്ത് വകുപ്പു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും.
പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പു മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിക്കും .
നബാര്‍ഡ് സ്‌കീമില്‍ ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തയാക്കിയിട്ടുള്ളത്. യോഗത്തില്‍ എം ഐ ഷാനവാസ്എം പി മുഖ്യപ്രഭാഷണം നടത്തും. എം എല്‍ എ മാരായ ഐ.സി ബാലകൃഷ്ണന്‍, സി. മമ്മൂട്ടി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ജി ബിജു, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എന്‍ എസ് സജികുമാര്‍, പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) ചീഫ് എന്‍ജിനീയര്‍ പി കെ സതീശന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെവി ആസഫ് , വിവിധ പഞ്ചായത്ത് അംഗങ്ങള്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.