മര്‍കസ്, എസ് വൈ എസ് സമ്മേളനങ്ങള്‍ വിജയിപ്പിക്കുക: എസ് എം എ

Posted on: December 12, 2014 9:15 am | Last updated: December 12, 2014 at 9:15 am

കല്‍പ്പറ്റ: ഈ മാസം 18 മുതല്‍ തുടങ്ങുന്ന മര്‍കസ,് എസ് വൈ എസ് സമ്മേളനങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാന്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മുഴുവന്‍ മഹല്ല്-സ്ഥാപന മാനേജ്‌മെന്റ് കമ്മിറ്റികളോടും ആഹ്വാനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴില്‍ നടക്കുന്ന വിഭവ സമാഹരങ്ങളും, ഇന്ന് നടക്കുന്ന മര്‍കസ് ഡേയും വിജയിപ്പിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു. ജുമുഅക്ക് ശേഷം മര്‍കസിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം നടത്തുന്നതിനും ജില്ലാ പ്രചാരണ സമിതി ഇന്നും നാളെയും നടത്തുന്ന വാഹന പ്രചാരണ ജാഥകളും എസ് ജെ എം റെയ്ഞ്ച് കമ്മിറ്റികള്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുമായും മുഴുവന്‍ മാനേജ്‌മെന്റ് കമ്മിറ്റികളും സഹകരിക്കണം. എസ് വൈ എസ് വാര്‍ഷികത്തിന്റെ ഭാഗമായി റീജ്യനല്‍തലങ്ങളില്‍ നടക്കുന്ന ലീഡേഴ്‌സ് മീറ്റ് വിജയിപ്പിക്കുന്നതിനും യോഗം ആഹ്വാനം ചെയ്തു. കെ കെ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. പി ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി മദനി, അലവി സഅദി,സിദ്ദീഖ് മദനി,ജമാല്‍ വൈത്തിരി, റഷീദ് എ പി പങ്കെടുത്തു. മുഹമ്മദ് സഖാഫി സ്വാഗതം പറഞ്ഞു.