സംസ്ഥാന ആനുകൂല്യം റദ്ദാക്കി; നക്‌സല്‍ വിരുദ്ധ സേനയില്‍ പ്രതിഷേധം

Posted on: December 12, 2014 12:37 am | Last updated: December 11, 2014 at 11:37 pm

പാലക്കാട്: സംസ്ഥാന നക്‌സല്‍ വിരുദ്ധ സേനക്കുള്ള സംസ്ഥാന ആനൂകൂല്യം റദ്ദാക്കിയ നടപടിക്കെതിരെ സേനയില്‍ പ്രതിഷേധം ഉയരുന്നു. സേനാംഗങ്ങള്‍ക്ക് കേന്ദ്രാനുകൂല്യത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നല്‍കിയിരുന്ന 1500 രൂപയാണ് മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കിയത്. ഇതുവരെ നല്‍കിയിരുന്ന ആനുകൂല്യം രണ്ട് മാസത്തിനുള്ളില്‍ തിരികെ പിടിക്കണമെന്ന നിര്‍ദേശത്തോടും സേനക്കുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മാവോയിസ്റ്റുളെയും മറ്റും നേരിടുന്നതിനായി സംസ്ഥാന പോലീസ് രൂപവത്കരിച്ച നക്‌സല്‍വിരുദ്ധ സേനക്കുള്ള പ്രത്യേക പോലീസ് അലവന്‍സാണ് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കിയത്.