മാവോയിസ്റ്റ് ഭീഷണി; സര്‍വകക്ഷി യോഗം നാളെ

Posted on: December 12, 2014 6:00 am | Last updated: December 13, 2014 at 10:11 am

തിരുവന്തപുരം: മാവോയിസ്റ്റ് ഭീഷണി ചര്‍ച്ച ചെയ്യാന്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വനത്തിലോ, വനഭൂമിയിലോ ആദിവാസികള്‍ക്ക് അവകാശമില്ലാത്ത സാഹചര്യം ഉണ്ടാകുന്നതാണ് അവരെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. നക്‌സലുകള്‍ക്ക് കേരളത്തില്‍ വലിയ ജനപിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.