Connect with us

Gulf

ജോയ് ആലുക്കാസില്‍ സെലിബ്രേഷന്‍ ചെയിന്‍

Published

|

Last Updated

ദുബൈ: ജോയ് ആലുക്കാസ് ജ്വല്ലറി ഫാക്ടറിയില്‍ ദുബൈ സെലിബ്രേഷന്‍ മാലയുടെ നിര്‍മാണം തുടങ്ങി. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടംപിടിക്കുന്ന അഞ്ചു കിലോമീറ്റര്‍ സ്വര്‍ണ മാലയുടെ ഒരു ഭാഗമാണ് ജോയ് ആലുക്കാസ് നിര്‍മിക്കുന്നത്. വിദഗ്ധരായ നൂറോളം സ്വര്‍ണപ്പണിക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് അറിയിച്ചു.
ദുബൈ സെലിബ്രേഷന്‍ ചെയിന്‍ നിര്‍മാണത്തില്‍ ഭാഗമാകാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. ദുബൈ ഭരണാധികാരികള്‍ക്കും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിനും നന്ദി പറയുന്നു. മാലയുടെ ഒരു ഭാഗം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ സ്വര്‍ണവും രത്‌നവും സമ്മാനം നല്‍കുന്നുണ്ടെന്നും ജോയ് ആലുക്കാസ് അറിയിച്ചു.
നിര്‍മ്മാണത്തിനു ശേഷം ചെയിന്‍ പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വെക്കും. ഗിന്നസ്‌ലോകറിക്കോര്‍ഡ് സര്‍ട്ടിഫിക്കേഷനു ശേഷം ചെയിന്‍ ബ്രെയ്‌സ്‌ലെറ്റുകളും മാലകളുമായി മുറിച്ചു വാങ്ങാന്‍ ആളുകള്‍ക്ക് അവസരമുണ്ടാവും. ഇതിലൂടെ ഫെസ്റ്റിവലിനായി ദുബൈയിലെത്തുന്നവര്‍ക്കും ഇവിടത്തെ താമസക്കാര്‍ക്കും ചരിത്രത്തിന്റെ ഒരുതുണ്ട് സ്വന്തമാക്കാന്‍ അവസരം ലഭിക്കും.ഇതുകൂടാതെ 100 കിലോസ്വര്‍ണവും 40 കാരറ്റ് വജ്രാഭരണങ്ങളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ദുബൈസെലിബ്രേഷന്‍ ചെയിനിന്റെ പ്രീബുക്കിംഗ് ഓഫറുകള്‍ അടുത്ത ആഴ്ചയോടെ നിലവില്‍വരും. “സ്വര്‍ണത്തിന്റെ നഗരവുംലോകത്തിന്റെ ആഭരണകേന്ദ്രവുമാണ് ദുബൈ. ദുബൈ നഗരത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഉദ്യമത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ഏറെ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോളും വ്യക്തമാക്കി.