Connect with us

Ongoing News

ഒന്നാം ടെസ്റ്റ്: കോഹ്‌ലിക്ക് സെഞ്ച്വറി; ഇന്ത്യ 5ന് 369

Published

|

Last Updated

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. മൂന്നാം ദിനം കൡനിര്‍ത്തുമ്പോള്‍ നായകന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 5ന് 369 എന്ന നിലയിലാണ്. 33 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. 115 റണ്‍സെടുത്ത കോഹ്‌ലി ജോണ്‍സന്റെ പന്തില്‍ ഹാരിസ് പിടിച്ച് പുറത്തായി. മുരളി വിജയും ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയും അര്‍ധ സെഞ്ച്വറി നേടി. 53 റണ്‍സെടുത്ത മുരളീ വിജയ് ജോണ്‍സന്റെ പന്തില്‍ ഹാഡിന്‍ പിടിച്ച് പുറത്തായി. ലിയോണിന്റെ പന്തില്‍ 73 റണ്‍സിലെത്തി നില്‍ക്കെയാണ് പൂജാര പുറത്തായത്. രഹാനെ 62 റണ്‍സെടുത്ത് നില്‍ക്കെ ലിയോണിന്റെ പന്തില്‍ വാട്‌സന്‍ പിടിച്ച് പുറത്താക്കി. 25 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഹാരിസിന്റെ പന്തില്‍ ബൗള്‍ഡായി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഏഴിന് 517 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. വാര്‍നറെ കൂടാതെ ക്ലാര്‍ക്കും സ്മിത്തും ഓസീസ് നിരയില്‍ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി, വരുണ്‍ ആരോണ്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇശാന്ത് ശര്‍മ ഒരു വിക്കറ്റും നേടി.

---- facebook comment plugin here -----

Latest