കുടുംബശ്രീയുടെ ഹോം ഷോപ്പ് തുടങ്ങി

Posted on: December 11, 2014 10:13 am | Last updated: December 11, 2014 at 10:13 am

കോഴിക്കോട്: നരിക്കുനി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി പതിനഞ്ച് വാര്‍ഡിലും ഓരോ ഹോം ഷോപ്പ് ആരംഭിച്ചു. ഹോം ഷോപ്പും കുടുംബശ്രീ പതിനൊന്നാം വാര്‍ഷികവും നരിക്കുനി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എ എം ദേവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഷിദ പാലരുകണ്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പുല്ലങ്കണ്ടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി തേറമ്പത്ത്, ആരോഗ്യ, വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ചേളന്നൂര്‍ ബ്ലോക്ക് അംഗം സി പി ലൈല, എം ഭാര്‍ഗവന്‍, ഫൗസിയ റഹ്മാന്‍, കെ കെ ലീല പ്രസംഗിച്ചു.