സുധീരനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി

Posted on: December 10, 2014 2:11 pm | Last updated: December 10, 2014 at 10:32 pm

oommmen candy  sudheeranതിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരെ കോണ്‍ഗ്രസില്‍ സംയുക്ത നീക്കം. എ, ഐ ഗ്രൂപ്പുകളാണ് സുധീരനെതിരെ പരാതിപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രാഹുലിന് നേരിട്ട് പരാതി നല്‍കി. സര്‍ക്കാറിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ഇരു നേതാക്കളും രാഹുലിനെ അറിയിച്ചു. ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും ഇവര്‍ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായിരുന്ന അനുകൂല സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി രാഹുലിനെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ALSO READ  ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടെന്ന് കണ്ടെത്തിയാൽ കോൺഗ്രസ് വിടും: ഗുലാം നബി ആസാദ്