Connect with us

Palakkad

ഐ എ എം ഇ കലോത്സവം: സലാഹുദ്ദീന്‍ അയ്യൂബി ജേതാക്കളായി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: കലകളുടെയും സാഹിത്യത്തിന്റെയും അരങ്ങ് തകര്‍ത്ത ഐ എ എം ഇ പാലക്കാട് സോണ്‍ കലോത്സവത്തിന് മോളൂര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഉജ്ജ്വല പരിസമാപ്തി.
കലോല്‍സവത്തില്‍ ജില്ലയലെ വിവിധ സി ബി എസ് ഇ സ്‌കൂളുകളില്‍ നിന്നായി 1200 ലധികം കലാ പ്രതിഭകള്‍ മാറ്റുരച്ചു. മല്‍സര വേദി സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിച്ചു. എം ഹംസ എം എല്‍ എ ആര്‍ട്‌സ് ഫെസ്റ്റ് സന്ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ സുരേഷ് ചെര്‍പ്പുളശ്ശേരി, ജനാര്‍ദനന്‍ നെല്ലായ, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മമ്പാട്, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അശ്‌റഫ് സഖാഫി അരിയൂര്‍, എസ് എം എ ജില്ലാ സെക്രട്ടറി അലി സഖാഫി മടത്തിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനം ഐ എ എം ഇ ഡയറക്ടര്‍ കോയട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചരിത്രകാരനും കാലിക്കറ്റ് യുനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. സിപി അശ്‌റഫ് (പ്രോഗ്രാം എക്‌സിക്യൂട്ടീവ് -ഐ എ എം ഇ),ഇസ്ഹാഖ് മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ എം ഇ ടി സ്‌കൂള്‍), ഇ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി സുരേഷ് ഇ സക്കീര്‍ മോളൂര്‍, കെ വി അബ്ദുല്‍ ഖാദര് തുടങ്ങിയവര്‍ സംബന്ധിച്ചു. സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്‌കൂള്‍ പടിഞ്ഞാറങ്ങാടി 586 പോയിന്റോടെ ഒന്നാം സ്ഥാനവും.
എം ഇ ടി ഇംഗ്ലീഷ് സ്‌കൂള്‍ കൊപ്പം (561) രണ്ടാം സ്ഥാനവും ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ പന്താവൂര്‍ (467) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഡോ. കെ കെ എന്‍ കുറുപ്പ് നിര്‍വ്വഹിച്ചു.