ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്‌

Posted on: December 10, 2014 12:15 am | Last updated: December 9, 2014 at 11:17 pm

MALABAR GOLDകോഴിക്കോട്: 2014 ഡിസംബര്‍ ഒന്നിന് ആരംഭിച്ച ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ മികച്ച ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കിയിരിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പ,് മറ്റു സര്‍ക്കാര്‍ വകുപ്പുകളും സ്വയംഭരണസ്ഥാപനങ്ങളും കേരളത്തിലെ വ്യാപാരസമൂഹവുമായി സഹകരിച്ചാണ് ഈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിവരുന്നത്.
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആഘോഷങ്ങളുടെ ഭാഗമായി ഓരോ പതിനായിരം രൂപയുടെ പര്‍ച്ചേസിനും സ്‌ക്രാച്ച് & വിന്‍ കൂപ്പണിലൂടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കാനും സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നേടാനും അവസരമുണ്ട്. മെഗാ ബംപര്‍ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി ഇരുപത് ലക്ഷം രൂപയും മൂന്നാം സമ്മാനമായി മൂന്ന് പേര്‍ക്ക് പത്ത് ലക്ഷം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ആകെ പതിനഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്യപ്പെടുന്നത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ അസോസിയേറ്റ് സ്‌പോണ്‍സറായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2015 ജനുവരി 15 വരെയുള്ള പര്‍ച്ചേസുകള്‍ക്ക് ഈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
100 ശതമാനം BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍, സര്‍ട്ടിഫൈഡ് ക്ലാരിറ്റി വജ്രാഭരണങ്ങള്‍, സര്‍ട്ടിഫൈഡ് പ്ലാറ്റിനം ആഭരണങ്ങള്‍, BIS ഹാള്‍മാര്‍ക്ക്ഡ് വെള്ളി ആഭരണങ്ങള്‍, അന്താരാഷ്ട്ര വാറന്റിയോടു കൂടിയ വാച്ചുകള്‍, ഓരോ ആഭരണത്തിലും സുതാര്യമായ പ്രൈസ്ടാഗ്, ബൈബാക്ക് ഗ്യാരണ്ടി, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് എന്നിവ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സവിശേഷതകളാണ്.