മെഗാകോയര്‍ ശ്രദ്ധേയമായി

Posted on: December 9, 2014 9:04 pm | Last updated: December 9, 2014 at 10:04 pm

അബുദാബി: യു എ ഇ എമിറേറ്റ്‌സിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള നൂറോളം യുവഗായകര്‍ അണിനിരന്ന മെഗാകോയര്‍ ശ്രദ്ധേയമായി. മാമോദീസ മുതല്‍ ശവസംസ്‌കാരം വരെയുള്ള മലങ്കര സഭയിലെ ശുശ്രൂഷകളിലെ തിരഞ്ഞെടുത്ത ആരാധന ഗീതങ്ങളാണ് വേദിയില്‍ ഗായക സംഘം ആലപിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട നിന്ന പരിപാടിയില്‍ യു എ ഇ യിലെ ഏഴ് ദേവാലയങ്ങളില്‍ നിന്നും നൂറോളം യുവഗായകര്‍ അണിനിരന്നു.
പ്രാര്‍ത്ഥനാ നിര്‍ഭരവും ഭക്തിസാന്ദ്രവുമായ ‘സ്തുതോ ലാലോഹോയില്‍’ എന്ന പരിപാടി ആസ്വദിക്കാന്‍ ആയിരത്തോളം വിശ്വാസികളണ് എത്തിയത്. സംഗീത സന്ധ്യക്ക് നേതൃത്വം നല്കിയത് സാം തോമസാണ്.