Connect with us

National

തടവ് ചാടിയ അഞ്ച് പേരെ വെടിവെച്ച് കൊന്നു; 17 തടവുകാര്‍ രക്ഷപ്പെട്ടു

Published

|

Last Updated

ചൈബസ: ഝാര്‍ഖണ്ഡില്‍ കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് തടവുപുള്ളികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. 12 തടവുകാര്‍ രക്ഷപ്പെട്ടു. ഝാര്‍ഖണ്ഡിലെ ചൈബാസ ജയിലിലെ തടവുകാരാണ് മരിച്ചത്. മാവോയിസ്റ്റ് തടവുകാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

54 തടവുകാരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനിടെ ഏതാനും തടവുകാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. ഇവരെ പ്രതിരോധിക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പില്‍ അഞ്ച് തടവുകാര്‍ കൊല്ലപ്പെടുകയായിരുന്നു. 12 തടവുകാര്‍ ഇതിനെ രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Latest