Connect with us

Ongoing News

എല്ലാ ജില്ലകളിലും ആശാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും ആശാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഈ വര്‍ഷത്തെ ഇന്‍സന്റീവും 2013-14 വര്‍ഷത്തെ മൂന്ന് മാസത്തെ ഓണറേറിയവും ക്രിസ്മസിന് മുമ്പ് വിതരണം ചെയ്യും.
2014-15 ലെ ഓണറേറിയം ജനുവരി 30 നു മുമ്പായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുന്ന അടുത്തവര്‍ഷത്തെ പദ്ധതി രേഖയില്‍ ഇന്‍സന്റീവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടും. ഓണറേറിയം സമയബന്ധിതമായി വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെകൂടി പങ്കാളിത്തത്തോടെ കൂടുതല്‍ ഓണറേറിയം ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest