എല്ലാമാസവും പുരോഗതി റിപ്പോര്‍ട്ട് നല്‍കണം

Posted on: December 9, 2014 12:48 am | Last updated: December 8, 2014 at 11:48 pm

തിരുവനന്തപുരം: സേവനാവകാശ നിയമം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും സര്‍ക്കാറിന് നല്‍കുന്നതിനും സേവനാവകാശനിയമം കര്‍ശനമായി പാലിക്കുന്നതിനും എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും വകുപ്പിന് കീഴിലെ എല്ലാ സബ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. ലൂഡി ലൂയിസിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥര്‍, അപ്പീല്‍ അധികാരികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് ബോര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാകുംവിധം പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേവനങ്ങള്‍ നല്‍കേണ്ട അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട അനുബന്ധരേഖകളും ചട്ടപ്രകാരം നോട്ടീസില്‍ പ്രദര്‍ശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. മലയാള സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ പി കെ റോസിയുടെ പേര് ഏത് രൂപത്തില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് ചലച്ചിത്ര അക്കാദമിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ജമീലാ പ്രകാശത്തിന്റെ സബ്മിഷന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി.
രാത്രി കാലങ്ങളില്‍ ഉച്ചഭാഷിണി അനുവദിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു വിധ പരിശോധനയും സര്‍ക്കാര്‍ നടത്തില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിദ്യാര്‍ഥികളുടെതടക്കം നിരവധി പരാതികളുടെയും കേന്ദ്ര നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് രാത്രി 10 മുതല്‍ ഉച്ചഭാഷിണികള്‍ നിയന്ത്രിച്ചത്. അടച്ചിട്ട ഓഡിറ്റോറിയങ്ങളിലോ ഹാളുകളിലോ മാത്രമേ മൈക്ക് ഉപയോഗത്തിന് അനുവാദമുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇടുക്കി പാക്കേജിന്റെ കാലാവധി പൂര്‍ത്തിയായെങ്കിലും കാര്‍ഷക നിലവാരം ഉയര്‍ത്താനുള്ള തുടര്‍ പദ്ധതികള്‍ക്കു തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2008 നവംബറില്‍ അംഗീകാരം ലഭിച്ച പാക്കേജ് 2013 നവംബറില്‍ അവസാനിച്ചു. പാക്കേജിന്റെ കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചെങ്കിലും ഇക്കാര്യത്തില്‍ മറുപടി ലഭിച്ചിട്ടില്ല.
പാക്കേജിന്റെ ഭാഗമായി ആരംഭിച്ച പദ്ധതികള്‍ ആര്‍ കെ വൈ ഇ സ്‌കീമില്‍ ഉള്‍പ്പെടുത്തി തുടരുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും രാത്രികാലങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങളുടെയും സ്റ്റാഫുകളുടെയും അഭാവം മാത്രമാണ് ഇക്കാര്യത്തില്‍ തടസ്സമെന്നും