ചുംബന സമരത്തോടോ പ്രതിഷേധ സമരത്തോടോ എതിര്‍പ്പില്ല;ചെന്നിത്തല

Posted on: December 8, 2014 10:44 pm | Last updated: December 8, 2014 at 10:44 pm

ramesh chennithalaതിരുവനന്തപുരം: ചുംബന സമരത്തോടോ അതിനെതിരെയുള്ള പ്രതിഷേധ സമരത്തോടോ യാതൊരു എതിര്‍പ്പുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുമ്പോള്‍, പോലീസിന് ഇടപെടേണ്ടതായി വരും. കൊച്ചിയിലും, കോഴിക്കോടും സംഭവിച്ചത് അതാണെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് നടപടി അനിവാര്യമാകുന്ന ഘട്ടത്തില്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചേ മതിയാകൂ. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.