തിരുവനന്തപുരം; പിന്നാക്കാവസ്ഥ പരിഗണിച്ച് വയനാട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആരോഗ്യപാക്കേജ് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോഗ്യപാക്കേജ് തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെ ചുമതലപ്പെടുത്തി. ജില്ലാജനറല്‍താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പാക്കേജില്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായി പി.എസ്.സി ലിസ്റ്റില്‍ നിന്നും 27 ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കും. രണ്ട് ആംബുലന്‍സ് യൂണിറ്റുകളും മൂന്ന് ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.