Connect with us

Gulf

കായിക മാമാങ്കം നടത്തി

Published

|

Last Updated

അല്‍ ഐന്‍: 17-ാമത് ബ്ലൂ സ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ അരങ്ങേറി. ഒളിംപിക് താരം എം ഡി വത്സമ്മ മുഖ്യാതിഥിയായിരുന്നു. മേളയുടെ മുഖ്യ രക്ഷാധികാരി പത്മശ്രീ ഡോ. ജവഹര്‍ ഗംഗാരമണി മേളയുടെ മുഖ്യ സന്ദേശം നല്‍കി. പ്രസിഡന്റ് ജോയ് തണങ്ങാടന്‍ അധ്യക്ഷത വഹിച്ചു. നമ്രത കുമാര്‍, അഷ്‌റഫ് പള്ളിക്കണ്ടം, ശശി സ്റ്റീഫന്‍, ആനന്ദ് പവിത്രന്‍, ഡോ. മുഹമ്മദ് ഖാന്‍, വിവിധ സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള കായികമേളയില്‍ യു എ ഇ കമ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥന്മാരും, നിരവധി യു എ ഇ പൗരന്മാരും പങ്കെടുത്തിരുന്നു.
യു എ ഇയിലെ പ്രമുഖ ടീമുകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ മത്സരങ്ങളില്‍ തല്ല-ബ്ലൂസ്റ്റാര്‍ ജേതാക്കളും അല്‍ തയ്ബ് ഫിഷ് രണ്ടാം സ്ഥാനക്കാരുമായി. കബഡി മത്സരങ്ങളില്‍ റെഡ് വേള്‍ഡ് കോപ്പല്‍ എ ടീം റെഡ് വേള്‍ഡ് കോപ്പല്‍ ബി ടീമിനെ പരാജയപ്പെടുത്തി.
ബാസ്‌കറ്റ് ബോളില്‍ വീവണ്‍ അല്‍ ഐന്‍ ജേതാക്കളായപ്പോള്‍ വിക്‌ടോറിയന്‍സ് ഷാര്‍ജ രണ്ടാമതെത്തി. വടംവലി മത്സരത്തില്‍ കോട്ടക്കല്‍ കെ എം സി സി മലബാര്‍ ടീം പ്രീമിയര്‍ ദുബൈയിലെ പിന്തള്ളി ഒന്നാമതെത്തി. വനിതാ വടംവലിയില്‍ വാരിയേഴ്‌സ് പ്രിന്‍സസ് ഒന്നാമതും ബ്ലൂസ്റ്റാര്‍ അല്‍ ഐന്‍ രണ്ടാം സ്ഥാനക്കാരുമായി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ അമല്‍ അബ്ദുല്ലയും ഗുല്‍സാന മുഹമ്മദ് വ്യക്തിഗത ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഖമര്‍, സീനിയര്‍ വിഭാഗത്തില്‍ ആല്‍സ്റ്റണ്‍ തോമസ്, ദിയ മാത്യു, ലാറിറ്റ് എബ്രഹാം എന്നിവര്‍ ചാമ്പ്യന്മാരായപ്പോള്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലെ ഏക ചാമ്പ്യന്‍ പട്ടം മുഹമ്മദ് മുനീര്‍ നേടി.