ഇനി അധികാരത്തിലേറിയാല്‍ രാജിവയ്ക്കില്ല: കെജ്‌രിവാള്‍

Posted on: December 8, 2014 4:29 pm | Last updated: December 8, 2014 at 11:41 pm

kejriന്യൂയോര്‍ക്ക്: ആം ആദ്മി പാര്‍ട്ടിക്ക് ഇനി ഡല്‍ഹിയിലെ ഭരണം ലഭിക്കുകയാണെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ ഉടന്‍ രാജിവച്ച് ഒഴിയില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍. എഎപി അനുയായികള്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഎപി ബസിന്റെ ബ്രേക്കും ക്ലച്ചുമെല്ലാം ഇപ്പോഴും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചത് തെറ്റായ നടപടിയായെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഉടന്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതിയാണ് അത്തരമൊരു തീരുമാനം എടുത്തത്. ഉടന്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്താമെന്നാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.