Connect with us

Sports

മുഹമ്മദ് ഹഫീസിനെ ഐ സി സി സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

ദുബൈ: സംശയകരമായ ബൗളിംഗ് ആക്ഷനെ തുടര്‍ന്ന് പാക് ഓഫ് സ്പിന്നര്‍ മുഹമ്മദ് ഹഫീസിനെ ഐ സി സി സസ്‌പെന്‍ഡ് ചെയ്തു. വിദഗ്ധ പരിശോധനയില്‍ ഹഫീസിന്റെ ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതായി ഐ സി സി സ്ഥിരീകരിച്ചു. പരിശോധനയില്‍ ഹഫീസിന്റെ കൈമുട്ട് അനുവദനീയമായ 15 ഡിഗ്രിയില്‍ അധികം മടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം അബൂദബിയില്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഹഫീസിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്നാണ് ഹഫീസിന്റെ ബൗളിംഗ് ആക്ഷന്‍ ഐ സി സി പരിശോധിച്ചത്.
ലോ ബ്രോയിലെ ക്രിക്കറ്റ് പെര്‍ഫോമെന്‍സ് സെന്ററിലെ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇന്ത്യയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ടി20 മത്സരത്തിനിടെയും ഹഫീസിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ പാക് ബൗളറാണ് ഹാഫിസ്. സെപ്തംബറില്‍ പാക് ഓഫ്‌സ്പിന്നര്‍ സഈദ് അജ്മലിനെ ഐ സി സി സസ്‌പെന്‍ഡ് ചെയ്തിരുന്നു.