വി ആര്‍ കൃഷ്ണയ്യരുടെ വിയോഗത്തില്‍ ബാര്‍ അസോസിയേഷന്‍ അനുശോചിച്ചു

Posted on: December 7, 2014 9:44 am | Last updated: December 7, 2014 at 9:44 am

കല്‍പ്പറ്റ: മുന്‍ സുപ്രീം കോടതി ജഡ്ജിയും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ദിശാബോധം നല്‍കിയ മഹാസാന്നിധ്യവുമായിരുന്ന ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ വിയോഗത്തില്‍ കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
യോഗത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ: നീലിക്കണ്ടി സാദിക്ക് അധ്യക്ഷത വഹിച്ചു. മഹാനായ ജഡ്ജി മാത്രമല്ല അതുല്യനായ മനുഷ്യസ്‌നേഹിയും താഴെക്കിടയിലുള്ളവരുടെയും ദുര്‍ബലരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയ മഹത് വ്യക്തിയുമായിരുന്നു ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എം.ഡി. വെങ്കിട സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവരുടെ രക്ഷയ്ക്കായുള്ള പലപ്രമുഖ വിധികളും പുറപ്പെടുവിച്ച നല്ലൊരു ന്യായാധിപനായിരുന്നു അദ്ദേഹമെന്ന് അഡ്വ: വി.പി. എല്‍ദോയും, സാമൂഹിക രാഷ്ട്രീയ വ്യതിചലനങ്ങളില്‍ ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അഡ്വ: കെ.എം.തോമസും, ജാതിമതഭോദമന്യേ എല്ലാവരെയും ഒന്നായി കാണാനുള്ള നല്ലൊരു മനസ്സിന്റെ ഉടമയായിരുന്നു വെന്ന് അഡ്വ: ഖാലിദ് രാജയും, മാനുഷികത മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസും യോഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ അഡ്വക്കറ്റുമാരായ ചാത്തുക്കുട്ടി, ജോഷി സിറിയക്, അബ്ദുള്‍ റഹ്മാന്‍ കാദിരി, പി. സുരേഷ്, ബബിത. ജി., ചാക്കോ, എം.സി.എം. ജമാല്‍, പി.എം. രാജീവ്, പി.ബി. വിനോദ് കുമാര്‍, വി.എം. സിസിലി, അയ്യൂബ്, റെജിമോള്‍ ജോണ്‍, ശ്രദ്ധാധാരന്‍, വിനീത എന്നിവര്‍ സംസാരിച്ചു.

പൂര്‍വ്വ വിദ്യാര്‍ഥി സംഗമം
വെള്ളാര്‍മല: ഗവ. ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ യോഗം ഈ മാസം 16 ന് ഉച്ചക്ക് രണ്ടിന് സ്‌കൂളില്‍ ചേരുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.