കാത്ത് ലാബ് ഇന്നു മുതല്‍ മിടിച്ചുതുടങ്ങും

Posted on: December 6, 2014 2:22 pm | Last updated: December 6, 2014 at 2:22 pm

പാലക്കാട്: ഹൃദയസംബന്ധമായ രോഗങ്ങള്‍ യഥാസമയം നിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള കാത്ത് ലാബ് സംവിധാനം ജില്ലാശുപത്രിയില്‍ യഥാര്‍ഥ്യമാകുന്നു. ഇന്ന് കാലത്ത് പത്തിന് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. ജില്ലാശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുവാനുള്ള ജില്ലാപഞ്ചായത്തിന്റെ പരിപാടികളുടെ ഭാഗമായി 4.65 കോടി രൂപ ചെലവില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍കോളജുകളില്‍ മാത്രം ലഭ്യമാകുന്ന ചികിത്സാസൗകര്യം സംസ്ഥാനത്ത് ആദ്യമായി ജില്ലാശുപത്രിയില്‍ ലഭ്യമാകുന്നത്. ഫിലിപ്‌സ് ഹെല്‍ത്ത് കെയറിന്റെ ഏറ്റവും അത്യാധുനിക മോഡലറായ ആലുറ എഫ് ഡി 10 ക്ലാരിറ്റി എന്ന കാത്ത് ലാബ് സിസ്റ്റം ജില്ലാശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
രാജ്യത്ത് ഇപ്പോള്‍ ല‘്യമായ ഏത് സിസ്റ്റത്തേക്കാളും 50 ശതമാനം മുതല്‍ 80 ശതമാനം റേഡിയേഷന്‍ കുറവ് എന്നതാണ് പ്രത്യേകത. കൂടാതെ പൂര്‍ണ്ണമായും ശീതികരിച്ച മുറിയില്‍ അനുബന്ധ ഉപകരണങ്ങളായ ഐ ഐ ബി പി മെഷീന്‍, മെക്കാനിക്കല്‍ വെന്റിലേറ്റേഴ്‌സ് എന്നസംവിധാനവുമുണ്ട്. ഇതിന്റെ ഫലമായി ആന്‍ജിയോ ഗ്രാമുകളും ആന്റിയോ പ്ലാസ്റ്റികളും വിവിധ തരത്തിലുള്ള പേസ് മേക്കര്‍ ഘടിപ്പിക്കലും ജ•നാഹൃദയത്തിലുള്ള ദ്വാരങ്ങള്‍ അടക്കുന്ന ചികിത്സയായ ഡിവൈസ് ക്ലോഷര്‍ ചെലവേറിയ ചികിത്സാ സൗകര്യങ്ങളും സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ലഭിക്കും. കാത്ത് ലാബ് പ്രവര്‍ത്തനത്തിനായി കാര്‍ഡിയോളജിസ്റ്റുകളായ ഡോ എം എം സിയാര്‍, ഡോ സുനില്‍ എന്നിവര്‍ക്ക് പുറമെ രണ്ട് ടെക്‌നീഷ്യന്‍മാര്‍, 10 സ്റ്റാഫ് നേഴ്‌സുമാര്‍, 10 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സേവനം ല‘്യമാണ്. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം വരുമാനമുള്ള ബി പി എല്‍ കാര്‍ഡുടമകള്‍ക്ക്് രണ്ട് ലക്ഷം രൂപയുടെയും ആര്‍ എസ് ബി വൈ ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെയും ചികിത്സാചെലവില്‍സൗജന്യം നല്‍കും.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, ജില്ലാശുപത്രി ഐ സി സൂപ്രണ്ട് ഡോ കെ പി റീത്ത, ഡോ എം എ സിയാര്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് പങ്കെടുത്തു.