മോട്ടോ ഇ 2 ഉടന്‍ വിപണിയിലെത്തും

Posted on: December 5, 2014 4:46 pm | Last updated: December 5, 2014 at 7:08 pm

moto e2മോട്ടോ ഇ 2 ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ടെക്ക്‌മെക്കാനിസ് എന്ന ടെക്ക് സൈറ്റ് ഫോണിന്റെ പ്രത്യേകതകള്‍ പുറത്തുവിട്ടു്. 4.5 ഇഞ്ചായിരിക്കും ഫോണിന്റെ സ്‌ക്രീന്‍. സ്‌ക്രീന്‍ റെസലൂഷന്‍ മോട്ടോ ഇയുടേതിന് സമാനമാണ്. അഞ്ച് മെഗാപിക്‌സല്‍ ആണ് ക്യാമറ.

4ജി സപ്പോര്‍ട്ടുണ്ടാകും എന്നാണ് പറയപ്പെടുന്നത്. സ്‌നാപ് ഡ്രാഗണ്‍ പ്രോസസ്സറില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുക. അതിന്റെ ശേഷി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പതിവ് വിലയെക്കാള്‍ കുറവായിരിക്കും വില എന്നാണ് റിപ്പോര്‍ട്ട്.